സാധാരണ വായ്പ (മെഡി

1.   വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രികളിലോ ചികിത്സ  ലഭ്യമാക്കുന്ന മറ്റ് ആശുപത്രികളിലോ, ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുന്ന കേസുകളില്‍ ചികിത്സയ്ക്കായി 1,00,000/-രൂപ വരെ വ്യക്തികള്‍ക്കു സാധാരണ വായ്പയായി അനുവദിക്കുന്നതാണ്. രോഗിയുടെ പേരുള്‍പ്പെടുന്ന റേഷന്‍കാര്‍ഡ് ഹാജരാക്കണം.  രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നു മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്തതിനേയും രോഗവിവരത്തേയും സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

2.   റഫര്‍ ചെയ്യപ്പെട്ട ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ ഏറ്റെടുത്തു നടത്തുന്നതിന്‍റെ സര്‍ട്ടിഫിക്കറ്റും, ചികിത്സയ്ക്ക് ഉദ്ദേശം വരുന്ന ചിലവ് സംബന്ധിച്ച വിവരങ്ങളും ഹാജരാക്കണം.

3.   പ്രായപൂര്‍ത്തിയാകാത്ത രോഗിയുടെ കാര്യത്തില്‍ ചികിത്സാ ചിലവു വഹിക്കുന്ന രക്ഷിതാവിനും ടി വായ്പയ്ക്ക് അപേക്ഷിക്കാം.  രോഗി സ്വബോധമില്ലാത്ത, അവശതയായ അവസ്ഥയില്‍ തൊട്ടടുത്ത ബന്ധുവിന്/രക്ഷിതാവിന് വായ്പയ്ക്ക് അപേക്ഷിക്കാം.

4.   വായ്പത്തുക 100 പ്രതിമാസ തവണകളിലായി തിരിച്ചടയ്ക്കണം.

5.   നിലവില്‍ ഈ ബാങ്കില്‍ നിന്നും വായ്പ/ഓവര്‍ഡ്രാഫ്റ്റ് വാങ്ങി ബാക്കി നില്‍പ്പുളളവര്‍ക്ക് ഈ വായ്പ അനുവദിക്കുന്നതല്ല.

6.   ഈ വായ്പയ്ക്ക് പലിശ ഈടാക്കുന്നതല്ല.  എന്നാല്‍ കുടിശ്ശിക സംഖ്യക്ക് താഴെ കാണിച്ചിരിക്കുന്ന വിധം പലിശ ഈടാക്കുന്നതായിരിക്കും.   തുടര്‍ച്ചയായി 3 തവണ കുടിശ്ശിക വരുത്തിയാല്‍ കുടിശ്ശികയായ ദിവസം മുതല്‍ മുഴുവന്‍ വായ്പ സംഖ്യയ്ക്കും 6 ശതമാനം പലിശ ഈടാക്കുന്നതായിരിക്കും.  വീണ്ടും കുടിശ്ശിക  വരുത്തിയാല്‍ കുടിശ്ശിക സംഖ്യയ്ക്ക് 3 ശതമാനം നിരക്കില്‍ അധിക പലിശ ഈടാക്കുന്നതാണ്.

7.   വായ്പാപേക്ഷ ഫോറം ലഭിക്കുന്നതിന് അപേക്ഷകന്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍, മേല്‍ 2,3 ഉപവകുപ്പുകളില്‍ കാണിച്ചിരിക്കുന്ന രേഖകള്‍ സഹിതം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ബ്രാഞ്ച് മാനേജരുടെ ശുപാര്‍ശ പ്രകാരം  അര്‍ഹതയുണ്ടെങ്കില്‍  അപേക്ഷ ഫോറം നല്‍കുന്നതിന് ബ്രാഞ്ച് മാനേജര്‍ക്ക് ഈ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം നല്‍കുന്നതാണ്.  അതിനുശേഷം വായ്പാപേക്ഷയുടെ വില അടയ്ക്കുന്ന മുറയ്ക്ക് ബ്രാഞ്ചില്‍  നിന്നും  അപേക്ഷ  ഫോറം ലഭിക്കുന്നതാണ്.  പൂരിപ്പിച്ച അപേക്ഷഫോറവും  അനുബന്ധ പ്രമാണങ്ങളും ബ്രാഞ്ചില്‍ സമര്‍പ്പിക്കേണ്ടതാണ്.

8.   ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആളിനുവേണ്ടി അനുവദിക്കുന്ന വായ്പ ആശുപത്രിയുടെ പേരില്‍ ഡിമാന്‍റ് ഡ്രാഫ്റ്റ് (A/C.Payee)  ആയി നല്‍കുന്നതാണ്.

9.   ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ചികിത്സ കഴിഞ്ഞ് മൂന്നു മാസം വരെ വായ്പാപേക്ഷ ബ്രാഞ്ചില്‍ സമര്‍പ്പിക്കാവുന്നതാണ്.   മൂന്ന് മാസത്തിന് ശേഷം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

10.  ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്ന വായ്പാപേക്ഷയോടൊപ്പം മുഴുവന്‍ ബില്ലുകളും ഹാജരാക്കേണ്ടതാണ്.  ബില്ലിന്‍റെ  പകര്‍പ്പുകള്‍ പരിഗണിക്കുന്നതല്ല.

11.  അപേക്ഷിക്കുന്ന വായ്പത്തുകയോ  ബില്ലുകള്‍ പ്രകാരമുളള  തുകയോ  ഏതാണോ കുറവ് അതായിരിക്കും വായ്പയായി അനുവദിക്കുന്നത്.

12.  സാധാരണ  വായ്പയ്ക്ക് ബാധകമായ മറ്റെല്ലാ  വ്യവസ്ഥകളും ഈ  വായ്പയ്ക്ക് ബാധകമായിരിക്കുന്നതാണ്.  Download Application Form

സ്വയംതൊഴിൽ വായ്പ

1)   പ്രൊജക്ട് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്.

2)   പൈനാപ്പിള്‍, നേന്ത്രവാഴ, റബ്ബര്‍, കുരുമുളക്, വാനില, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷിചെയ്യുന്നതിനും ആട് വളര്‍ത്തല്‍, മത്സ്യ കൃഷി, മുയല്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, ഫോട്ടോസ്റ്റാറ്റ്, സ്റ്റുഡിയോ, ടെയ്ലറിംഗ്, റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണം, വസ്ത്ര വ്യാപാരം, ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പ്, സ്റ്റേഷനറി കട, പലവ്യഞ്ജന കട, ബ്യൂട്ടി പാര്‍ലര്‍, ഫര്‍ണിച്ചര്‍   നിര്‍മ്മാണം, ഫോണ്‍ ബൂത്ത് / കോള്‍ സെന്‍റര്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍, കാന്‍റീന്‍ നടത്തിപ്പ്, കാറ്ററിംഗ് സര്‍വ്വീസ്, ബാങ്ക് അംഗീകരിക്കുന്ന മറ്റു  സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതാണ്.

3)   ടെക്നിക്കല്‍ കമ്മറ്റി (DLTC) അംഗീകരിച്ച വായ്പാതോത് ഉള്ള ആവശ്യങ്ങള്‍ക്കുളള വായ്പാപേക്ഷകളില്‍ അത് അനുസരിച്ചായിരിക്കും വായ്പാത്തുക നിശ്ചയിക്കുന്നത്.

4)   സ്വയം തൊഴില്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും, പ്രവര്‍ത്തന മൂലധനത്തിലുമായിട്ടായിരിക്കും വായ്പ അനുവദിക്കുന്നത്.

5.   പ്രവര്‍ത്തന മൂലധന വായ്പ ഉപകരണങ്ങളുടെ വിലയുടെ 25 ശതമാനത്തില്‍ അധികരിക്കാന്‍  പാടില്ല.

6.   പലിശ നിരക്ക് അതാതു കാലം ബാങ്ക് നിശ്ചയിക്കുന്ന തോതിലായിരിക്കും.  കുടിശ്ശികയ്ക്ക് 3 ശതമാനം അധിക പലിശ ഈടാക്കുന്നതായിരിക്കും.

7.   വായ്പയുടെ കാലാവധി 100 മാസമായിരിക്കും.  100 പ്രതിമാസ തവണകളായി പലിശ ഉള്‍പ്പെടെ വായ്പ തിരിച്ചടയ്ക്കേണ്ടതാണ്.

8.   ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇന്‍വോയിസ് വിലയുടെ 90 ശതമാനം വരെ മാത്രമേ വായ്പ അനുവദിക്കുകയുള്ളു.

9.   വായ്പാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇന്‍വോയിസ് തുകയുടെ 10 ശതമാനം സ്വന്തം വിഹിതം അപേക്ഷകന്‍റെ പേരില്‍ ബാങ്കില്‍ അടയ്ക്കേണ്ടതാണ്.  


Download Application Form

സാധാരണ വായ്പ

1.  വിദ്യാഭ്യാസം, ചികിത്സ, വീടിന്‍റെ അറ്റകുറ്റപണികള്‍,പെയിന്‍റിങ് എന്നീ ആവശ്യങ്ങള്‍ക്കും ബാങ്ക് ഭരണ സമിതി അംഗീകരിക്കുന്ന ഇതര ആവശ്യങ്ങള്‍ക്കും വേണ്ടി എറണാകുളം ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തികള്‍ക്ക് ഈ ഉപനിബന്ധന പ്രകാരം വായ്പ  അനുവദിക്കുന്നതാണ്.

2.   ഒരാള്‍ക്ക് അനുവദിക്കുന്ന പരമാവധി വായ്പാ സംഖ്യ 25 ലക്ഷം രൂപ ആയിരിക്കും. വായ്പയുടെ കാലാവധി 100 മാസമായിരിക്കും. 

3.   വായ്പ 100 പ്രതിമാസ തവണകളായി പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണ്.  പലിശ അതാതുകാലം ബാങ്ക് നിശ്ചയിക്കുന്ന നിരക്കില്‍ ദിവസ ബാക്കിയിന്മേൽ  കണക്കാക്കി അതാതു മാസത്തെ വായ്പ തവണയോടുകൂടി തിരിച്ചടയ്ക്കേണ്ടതാണ്. 

4.   പലിശ നിരക്ക് അതാത് കാലം ബാങ്ക് ഭരണസമിതി നിശ്ചയിക്കുന്ന നിരക്കിലായിരിക്കും. കുടിശ്ശിക തുകയ്ക്ക് 3% നിരക്കില്‍ അധിക പലിശ ഈടാക്കുന്നതായിരിക്കും. 

5.   അപേക്ഷയും ശമ്പള സര്‍ട്ടിഫിക്കറ്റും ജാമ്യക്കാരുടെ സമ്മതപത്രവും നിശ്ചിത ഫാറത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. 

6.   വായ്പാക്കാരന്‍റെയോ ജാമ്യക്കാരുടെയോ പേരില്‍ ബാങ്കില്‍ നിക്ഷേപമുണ്ടെങ്കില്‍ ടി തുക വായ്പാ കുടിശ്ശികയിലേക്കു വരവ് വയ്ക്കുന്നതിന് ബാങ്കിന് അധികാരമുണ്ടായിരിക്കുന്നതാണ്.

7.   വായ്പാക്കാരനും ജാമ്യക്കാരും കേരള സംസ്ഥാന സഹകരണ ആക്ടിലും റൂളിലും നിഷ്ക്കര്‍ഷിച്ചിട്ടുളള വ്യവസ്ഥകള്‍ക്കും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന മറ്റു നിയമങ്ങള്‍ പ്രകാരമുളള നടപടികള്‍ക്കും വിധേയരായിരിക്കും.

8.  ഈ നിബന്ധനകളില്‍ മാറ്റം വരുത്തുന്നതിനോ, കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന് അധികാരമുണ്ടായിരിക്കുന്നതാണ്.  മാറ്റം വരുത്തുന്ന വ്യവസ്ഥകള്‍ പാലിക്കുവാന്‍ വായ്പാക്കാരനും ജാമ്യക്കാരും ബാദ്ധ്യസ്ഥരായിരിക്കും. 

Download Application Form

കറന്റ് അക്കൗണ്ട്

തുടർന്നു വായിക്കുക

സേവിംഗ്സ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക

റെക്കറിംഗ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക