സാധാരണ വായ്പ (സോളാ

പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഒന്നൊന്നായി വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സൗരോര്‍ജ്ജം കൂടുതലായി ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിന് സൗരോര്‍ജ്ജ ഉപകരണങ്ങള്‍ വാങ്ങുന്നതിനുവേണ്ടി ബാങ്ക് ഒരു വായ്പ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.

1.   സൗരോര്‍ജ്ജ പാനലുകളും ഹീറ്ററും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാണ് ഈ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്.

2.   ഈ പദ്ധതി പ്രകാരം പരമാവധി 2 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ്.

3.   കാലാവധി 60 മാസമായിരിക്കും. 60 തുല്യ പ്രതിമാസ ഗഡുക്കളായി പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണ്.

4.   വായ്പത്തുകയുടെ 170% വിലമതിപ്പുളള വസ്തു ഈടിലും ഉദ്യോഗസ്ഥ ജാമ്യത്തിലും വായ്പ അനുവദിക്കുന്നതാണ്.

5.   എസ്റ്റിമേറ്റ്/ഇന്‍വോയിസിന്‍റെ 80% വരെ വായ്പ അനുവദിക്കുന്നതാണ്.

6.   വായ്പകള്‍ സംബന്ധിച്ച പൊതു നിബന്ധനകള്‍ ബാധകമായിരിക്കും.  


Download Application Form

സംഘം അംഗങ്ങൾക്കുള്

1.   അംഗങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് നല്‍കുന്നതിനുവേണ്ടി എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ക്ക് ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റ് അനുവദിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.

2.   സംഘാംഗങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും ലിമിറ്റ് അനുവദിക്കുന്നതാണ്.

3.   ഒരു അംഗത്തിന് പരമാവധി രണ്ടുലക്ഷം രൂപവരെ ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റ് അനുവദിക്കുന്നതാണ്. എന്നാല്‍ ഇത് അപേക്ഷകന്‍റെ മൊത്തം ശമ്പളത്തിന്‍റെ 20 ഇരട്ടിയില്‍ അധികരിക്കുവാന്‍ പാടുള്ളതല്ല. അപേക്ഷകന് മൊത്തം ശമ്പളത്തിന്‍റെ 25 ശതമാനമെങ്കിലും അറ്റ ശമ്പളം ഉണ്ടായിരിക്കേണ്ടതാണ്.

4.   സംഘം ബൈലോയിലെ വ്യവസ്ഥകള്‍ പ്രകാരം ജാമ്യം നിഷ്ക്കര്‍ഷിക്കേണ്ടതാണ്.

5.   ലിമിറ്റിന്‍റെ കാലാവധി അംഗം റിട്ടയര്‍ ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ് തീരുന്ന വിധത്തില്‍ നിജപ്പെടുത്തേണ്ടതാണ്. വായ്പക്കാരന്‍റെ റിട്ടയര്‍മെന്‍റിന് 12 മാസം മുന്‍പായി ലിമിറ്റ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കേണ്ടതാണ്.

6.   പലിശ  

ബാങ്ക് 9.5 ശതമാനം നിരക്കില്‍ പലിശ ഈടാക്കുന്നതും സംഘം 10.5 ശതമാനം നിരക്കില്‍ പലിശ ഈടാക്കേണ്ടതുമാണ്. കുടിശ്ശിക തുകയ്ക്ക് യഥാക്രമം 2 ശതമാനം നിരക്കിലും 3 ശതമാനം നിരക്കിലും അധിക പലിശ ഈടാക്കുന്നതാണ്.

പലിശ അതാതുമാസം അവസാന പ്രവൃത്തി ദിവസം ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടില്‍ ഡെബിറ്റു ചെയ്യുന്നതാണ്.

7.   സംഘത്തിന് അനുവദിച്ച ലിമിറ്റില്‍ തുക തിരിച്ചടച്ചാല്‍ വീണ്ടും തുക പിന്‍വലിക്കേണ്ടിവരുന്നപക്ഷം പിന്‍വലിക്കുന്ന തുകയ്ക്ക് ഉപോല്‍ബലകമായി വിതരണ സ്റ്റേറ്റ്മെന്‍റ് ഹാജരാക്കേണ്ടതാണ്.

8.   വായ്പാപേക്ഷയോടൊപ്പം വായ്പക്കാരുടെ റിട്ടയര്‍മെന്‍റ് തീയതിപ്രകാരം ഗ്രൂപ്പുകളായി തിരിച്ച് ബി. സ്റ്റേറ്റ്മെന്‍റ് ഹാജരാക്കേണ്ടതാണ്.

9.   വായ്പക്കാരുടെ റിട്ടയര്‍മെന്‍റ് തീയതി അനുസരിച്ച് ഓരോ കാലത്തേക്കുമുള്ള Drawing Power നിശ്ചയിക്കുന്നതാണ്.

10.  ഓരോ മാസത്തേയും അവസാന ദിവസം ഓരോ വായ്പക്കാരന്‍റേയും അക്കൗണ്ടിലെ ബാലന്‍സ് കാണിക്കുന്ന സ്റ്റേറ്റ്മെന്‍റ് അടുത്തമാസം 5-ാം തീയതിക്കു മുമ്പായി ബ്രാഞ്ചില്‍ ഹാജരാക്കേണ്ടതാണ്. സംഘത്തിന്‍റെ പേരിലുള്ള അക്കൗണ്ടിലെ ബാലന്‍സ് വ്യക്തിഗത ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളിലെ മൊത്തം ബാക്കിനില്പിനേക്കാള്‍ അധികരിക്കുന്ന പക്ഷം അധികരിച്ച തുക ഉടന്‍ മടക്കി അടയ്ക്കേണ്ടതാണ്.

11.  ഈ പദ്ധതി പ്രകാരമുള്ള ഓവര്‍ഡ്രാഫ്റ്റ് ലിമിറ്റ് അനുവദിക്കുന്നതിന് സാധാരണ പ്രമാണങ്ങള്‍ക്കു പുറമെ സംഘവും വായ്പാപേക്ഷകനും കൂട്ടായി ഒപ്പിട്ടിട്ടുള്ള നിശ്ചിത എഗ്രിമെന്‍റും വായ്പക്കാരന്‍ ഒപ്പിട്ട കൊളാറ്ററല്‍ ഡിമാന്‍റ് പ്രോമിസ്സറി നോട്ടും, വായ്പക്കാരന്‍ ഒപ്പിട്ട ചെക്ക് ലീഫുകളും ഹാജരാക്കേണ്ടതാണ്. ചെക്കുകള്‍ സ്വീകരിക്കുമ്പോള്‍ OL ചെക്ക് സിസ്റ്റത്തിലെ നിബന്ധനകള്‍ പാലിച്ചിരിക്കേണ്ടതാണ്. എന്നാല്‍ ഈ വായ്പയ്ക്ക് വായ്പകൊടുക്കുന്ന ശാഖയിലെ അക്കൗണ്ടുകളിലെ ചെക്കുകളും സ്വീകരിക്കാവുന്നതാണ്.

12.  ഓവര്‍ഡ്രാഫ്റ്റിന് സംഘം തലത്തിലും ബാങ്ക് തലത്തിലും ഓഹരി അനുപാതം നിഷ്ക്കര്‍ഷിക്കേണ്ടതില്ല.

13.  ഈ ഉപനിബന്ധനകളില്‍ കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ ബാങ്ക് ഭരണസമിതിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. മാറ്റം വരുത്തുന്ന വ്യവസ്ഥകള്‍ പാലിക്കുവാന്‍ സംഘവും വായ്പക്കാരനും ജാമ്യക്കാരനും ബാദ്ധ്യസ്ഥരായിരിക്കും.  


Download Application Form

സാധാരണ വായ്പ (ഗൃഹോ

കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവ ഉള്‍പ്പെടെയുളള ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് ഈ  ഉപനിബന്ധനകള്‍ പ്രകാരം വായ്പ ലഭിക്കുന്നതാണ്.  നിബന്ധനകള്‍ താഴെ കാണിച്ചിരിക്കുന്നു.

1)   ഒരാള്‍ക്ക് പരമാവധി അനുവദിക്കുന്ന വായ്പ 1,00,000 ക ആയിരിക്കും.

2)   കാലാവധി 60 മാസമായിരിക്കും.  വായ്പ 60 പ്രതിമാസ തവണകളിലായി പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണ്.  കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവ വാങ്ങുന്നതിനുളള വായ്പകള്‍ക്ക് പരമാവധി 36 മാസത്തില്‍ കൂടുതല്‍ സമയം അനുവദിക്കുന്നതല്ല. 

3)   വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഗൃഹോപകരണങ്ങളുടെ വിലയുടെ (Invoice Value)  20% വായ്പാപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം അപേക്ഷകന്‍റെ പേരില്‍ ബ്രാഞ്ചിലുളള അക്കൗണ്ടില്‍ അടയ്ക്കേണ്ടതാണ്.

4)   വായ്പ ഉപയോഗിച്ച് സ്വരൂപിക്കുന്ന ഗൃഹോപകരണങ്ങള്‍ ബാങ്കിന്‍റെ പേരില്‍  ഹൈപ്പോത്തിക്കേറ്റ് ചെയേണ്ടതാണ്.  വായ്പ ഉപയോഗിച്ച് വാഹനം വാങ്ങുന്ന പക്ഷം വാഹനം ബാങ്കിന്‍റെ പേരില്‍ ഹൈപ്പോത്തിക്കേറ്റ് ചെയ്തതിന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന്  രജിസ്ട്രേഷന്‍ പുസ്തകത്തില്‍ ബാങ്കിനുളള ചാര്‍ജ്ജ് രേഖപ്പെടുത്തിയിരിക്കേണ്ടതും  രജിസ്ട്രേഷന്‍ ബുക്ക് പരിശോധനയ്ക്കായി ബാങ്കില്‍ ഹാജരാക്കേണ്ടതുമാണ്.

5)   വായ്പത്തുക ഉപകരണങ്ങള്‍/വാഹനം വിതരണം ചെയ്യുന്ന ഡീലര്‍ക്ക് അക്കൗണ്ട്  പേയീ ഡിമാന്‍റ് ഡ്രാഫ്റ്റ് ആയി നല്‍കുന്നതാണ്.

6)   ഈ വായ്പ വസ്തു  ജാമ്യത്തില്‍ അനുവദിക്കുന്നതല്ല.

7)   സാധാരണ വായ്പയ്ക്ക് ബാധകമായ മറ്റ് വ്യവസ്ഥകള്‍ ഈ വായ്പയ്ക്ക് ബാധകമായിരിക്കുന്നതാണ്.  


Download Application Form

കറന്റ് അക്കൗണ്ട്

തുടർന്നു വായിക്കുക

സേവിംഗ്സ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക

റെക്കറിംഗ് ഡെപ്പോസിറ്റ്

തുടർന്നു വായിക്കുക